ജിദ്ദ - അധ്യാപികയെ കുത്തിക്കൊന്ന ഭർത്താവിന് ജിദ്ദ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അധ്യാപികയുടെ മക്കൾ പിതാവിന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യാപികയുടെ ബന്ധുക്കളും പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തന്റെ കക്ഷികൾക്ക് കോടതിയിൽ നിന്ന് നീതി ലഭിച്ചതായി വാദി ഭാഗം അഭിഭാഷകൻ അഹ്മദ് ബിൻ ശഫ്‌ലോത്ത് പറഞ്ഞു. കേസിൽ പ്രാഥമിക വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേസിന്റെ നാനാവശങ്ങളും പരിശോധിച്ച് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചാൽ മാത്രമേ വിധി അന്തിമമായി മാറുകയുള്ളൂവെന്നും അഹ്മദ് ബിൻ ശഫ്‌ലോത്ത് പറഞ്ഞു.