Sorry, you need to enable JavaScript to visit this website.

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി- ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.  10 ദിവസത്തേക്കാണ് സ്‌റ്റേ  അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് ഇടക്കാല സ്‌റ്റേ. കഴിഞ്ഞ ദിവസമാണ് എ രാജ എംഎല്‍എയുടെ വിജയം കോടതി റദ്ദാക്കിയത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച  എ രാജയ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ്  കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹരജിയിലായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ  ഉത്തരവ്.

 

Latest News