Sorry, you need to enable JavaScript to visit this website.

റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി, ഇനി രണ്ടു ദിവസം മകളുടെ വിവാഹത്തിരക്കില്‍

തൃശൂര്‍ - മകളുടെ വിവാഹത്തിനായി രണ്ടു ദിവസത്തെ പരോള്‍ ലഭിച്ച റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പോലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയാണ് ജയാനന്ദനെ മാളയിലെ വീട്ടില്‍ എത്തിച്ചത്. നാളെ വൈകുന്നേരം അഞ്ചു വരെയാണ് ജയാനന്ദന് പരോള്‍ അനുവദിച്ചത്. അഭിഭാഷക കൂടിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരോള്‍ നല്‍കിയത്. പോലിസുകാര്‍ യൂണിഫോം ഒഴിവാക്കി സിവില്‍ ഡ്രസ്സില്‍ ജയാനന്ദനൊപ്പം പോയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു.
ജയിലില്‍ നിന്ന് ഇന്ന് രാവിലെ ആദ്യം മാള പോലിസ് സ്‌റ്റേഷനിലേക്കാണ് ജയാനന്ദനെ കൊണ്ടുപോയത്. അവിടെ നിന്നാണ് പിന്നീട് വീട്ടിലെത്തിച്ചത്. 
ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളില്‍ പ്രതിയാണ്  ജയാനന്ദന്‍. പുത്തന്‍വേലിക്കരയില്‍ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദന്റെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തം തടവ് ആക്കി മാറ്റുകയായിരുന്നു. ഈ ശിക്ഷയാണ്  ജയാനന്ദന്‍ ഇപ്പോള്‍ അനുഭവിച്ചു വരുന്നത്. ആയുധങ്ങളുപയോഗിച്ച്  സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കൊലപാതക കേസില്‍  അഞ്ചെണ്ണത്തില്‍  ജയാനന്ദന്‍ കുറ്റവിമുക്തനായിട്ടുണ്ട്.

 

 

Latest News