കുടിച്ച് പൂസായ യുവതികള്‍  ചെന്നൈയില്‍ അഴിഞ്ഞാടി 

ചെന്നൈ- മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ അഴിഞ്ഞാടിയ യുവതികള്‍ക്കെതിരെ കേസെടുത്തു. കണ്ണകി നഗര്‍ സ്വദേശികളായ ആറ് യുവതികളാണ് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇവര്‍ കാറ്ററിംഗ് ജോലി ചെയ്തുവരികയാണ്.ജോലി കഴിഞ്ഞ ശേഷം യുവതികള്‍ മദ്യപിച്ച് റോഡിലിറങ്ങി. ഇതിനിടയില്‍ ശമ്പളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമായി. ഇത് കയ്യാങ്കളിയില്‍ കലാശിച്ചു. ബസ് അടക്കമുള്ള വാഹനങ്ങളും പ്രതികള്‍ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇവരെ കീഴ്പ്പെടുത്തി. ഗതാഗതം തടസപ്പെടുത്തിയതിനും മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിനുപിന്നാലെ കൂട്ടത്തിലൊരു യുവതി വീണ്ടും മദ്യപിക്കുകയും, കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്തു.
 

Latest News