Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാമാമാങ്കമൊരുക്കി പി.ജെ.എസ് വാർഷികം ഭാരതീയം 2023

വൈസ് കോൺസൽ പി. ഹരിദാസൻ പി.ജെ.എസ് വാർഷികാഘോഷം  ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- കലാമാമാങ്കമൊരുക്കി പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദ പതിനാലാമത് വാർഷികം 'ഭാരതീയം  2023' വർണാഭമായി ആഘോഷിച്ചു. നൃത്ത സംഗീത നാടകവും, നൃത്ത നൃത്യങ്ങളും, ഗാനാലാപനങ്ങളും ആദരവുകൾകൊണ്ടും സമ്പന്നമായിരുന്നു ഭാരതീയം. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടികാണാൻ നൂറുകണക്കിനു പേരെത്തിയിരുന്നു. പാസ്‌പോർട്ട് വിഭാഗം വൈസ് കോൺസൽ പി. ഹരിദാസൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. വെൽഫെയർ കൺവീനർ നൗഷാദ് അടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് വർഗീസ് (പ്രസിഡന്റ്), ജയൻ നായർ (ജനറൽ സെക്രട്ടറി), ഷറഫുദീൻ (ഖജാൻജി) സന്തോഷ് ജി നായർ (വൈസ് പ്രസിഡന്റ് അഡ്മിൻ), അയ്യൂബ് ഖാൻ പന്തളം (വൈസ് പ്രസിഡന്റ് ആക്ടിവിറ്റി) എന്നിവരെ രക്ഷാധികാരി ജയൻ നായർ പ്രഖ്യാപിച്ചു.  വിഷൻ 2024  ജോസഫ് വർഗീസ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം സ്വാഗതവും ഖജാൻജി മനു പ്രസാദ് നന്ദിയും പറഞ്ഞു. 
സംഘടനയുടെ സജീവ പ്രവർത്തകരായിരിക്കെ മരണപ്പെട്ട ഉല്ലാസ് കുറുപ്പ്,  ഷാജി ഗോവിന്ദ് എന്നിവരുടെ സ്മരണാർഥം പി.ജെ.എസ് വർഷംതോറും നൽകുന്ന മെമ്മോറിയൽ അവാർഡുകൾ യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തെ സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ച് ഡോ. വിനീത പിള്ളയ്ക്കും നൽകി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ  വിജയം നേടിയ അജ്മി സാബുവിന്  എജ്യൂക്കേഷൻ അവാർഡു നൽകി. സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നൽകിവരുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുൻ പ്രസിഡന്റ് വർഗീസ് ഡാനിയലിനെയും ചടങ്ങിൽ ആദരിച്ചു. 
പ്രശസ്ത നൃത്ത അധ്യാപിക പുഷ്പാ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിദീഷ റോയ്  എന്നിവർ ചിട്ടപ്പെടുത്തിയ വിവിധങ്ങളായ നൃത്തങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജിദ്ദയിലെ പ്രശസ്ത ഗായകൻ മിർസാ ഷെരിഫ്, പി.ജെ.എസ് അംഗങ്ങളായ എബി കെ ചെറിയാൻ മാത്തൂർ, ജോബി ടി ബേബി, ഷറഫുദ്ദീൻ പത്തനംതിട്ട, രഞ്ജിത് മോഹൻ നായർ, തോമസ് പി കോശി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രശസ്ത നാടക കലാ സംവിധായകൻ സന്തോഷ് കടമ്മനിട്ട  സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കിയ  'പെരുന്തച്ചൻ' നൃത്ത സംഗീത നാടകം  അവതരണ, അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായി. അനിൽ ജോൺ അടൂർ, സിയാദ് പടുതോട്, ബൈജു പി മത്തായി, ജോർജ് ഓമല്ലൂർ, ജോബി ടി ബേബി, ഷിജു മാത്യു,  അനൂപ് ജി നായർ, സുശീല ജോസഫ്, പ്രിയാ സഞ്ജയ്, ദീപിക സന്തോഷ്, സൗമ്യാ അനൂപ് എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 
പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് കടമ്മനിട്ട, കോർഡിനേറ്റർ മനോജ് മാത്യു അടൂർ, ജോയിന്റ് സെക്രട്ടറി എൻ.ഐ.ജോസഫ്, ഫിനാൻസ് കൺവീനർ വർഗീസ് ഡാനിയൽ, കൾച്ചറൽ കൺവീനർ മാത്യു തോമസ് കടമ്മനിട്ട, ലോജിസ്റ്റിക് കൺവീനർ നവാസ് ഖാൻ ചിറ്റാർ, പബ്ലിക് റിലേഷൻ അനിൽ കുമാർ പത്തനംതിട്ട, ഷറഫുദീൻ പത്തനംതിട്ട, സന്തോഷ് കെ ജോൺ, അനിയൻ ജോർജ് പന്തളം, സലിം മജീദ്, സാബു മോൻ പന്തളം, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിഭാഗം കൺവീനർ ബിജി സജി, ചിൽഡ്രൻസ് വിഭാഗം പ്രസിഡന്റ് ശ്വേതാ ഷിജു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അശ്വതി ബാലനും അഖിലാ റോയിയും അവതാരകരായിരുന്നു. 

Latest News