ഹറമില്‍ ടെറസ്സില്‍ നിന്ന് ചാടി തീര്‍ഥാടകന്‍ ജീവനൊടുക്കി

മക്ക - വിശുദ്ധ ഹറമില്‍ ബഹുനില മതാഫ് കോംപ്ലക്‌സിന്റെ ടെറസ്സില്‍നിന്ന് മതാഫിലേക്ക് ചാടി വിദേശ തീര്‍ഥാടകന്‍ ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ തീര്‍ഥാടകന്‍ വൈകാതെ അന്ത്യശ്വാസം വലിച്ചു. വെള്ളിയാഴ്ച രാത്രി 9.20 ന് തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കെയാണ് ഏഷ്യന്‍ വംശജനായ തീര്‍ഥാടകന്‍ ടെറസ്സില്‍ നിന്ന് ചാടി മരിച്ചത്. പാക്കിസ്ഥാനിയാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിയുന്നതിനും ടെറസ്സില്‍ ഇരുമ്പ് കൈവരിയുണ്ടായിട്ടും തീര്‍ഥാടന്‍ താഴേക്ക് ചാടുന്നതിനുള്ള കാരണം അറിയുന്നതിനും സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടരുകയാണെന്ന് മക്ക പോലീസ് അറിയിച്ചു.
മുപ്പത്തിയഞ്ചുകാരനാണ് ജീവനൊടുക്കിയതെന്നും ഇയാള്‍ ശിരസ്സ് അടിച്ചാണ് നിലത്തു വീണതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൈവരിയില്‍ കയറി യുവാവ് താഴേക്ക് ചാടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുതിച്ചെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അജ്‌യാദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Latest News