Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തോക്കു ചൂണ്ടി കാര്‍ തട്ടിയെടുത്ത യുവതിയും സംഘവും അറസ്റ്റില്‍

റിയാദ് - തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തിയ കെനിയന്‍ യുവതിയും രണ്ടു സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കല്‍ മറ്റൊരു കാറും കണ്ടെത്തി. ഈ വാഹനവും കവര്‍ന്ന് കൈക്കലാക്കിയതാണെന്ന് വ്യക്തമായി. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 52 ലഹരി ഗുളികകളും സംഘത്തിന്റെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News