ആള്‍ദൈവത്തെ കാണാന്‍ രണ്ടു ലക്ഷം പേര്‍, 36 പേരുടെ സ്വര്‍ണമാല കവര്‍ന്നു

മുംബൈ- ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത 36 പേരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.
മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കാണ് ആഭരണങ്ങള്‍ നഷ്ടമായത്. പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ സ്വദേശികളായ ആറംഗ കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയില്‍ ശാസ്ത്രിയുടെ രണ്ടു ലക്ഷത്തിലേറെ അനുയായികള്‍ പങ്കെടുത്തുവെന്നാണ് അവകാശപ്പെടുന്നത്.
വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News