Sorry, you need to enable JavaScript to visit this website.

ആറാഴ്ചയ്ക്കിടെ മോഡി വീണ്ടും ചൈനയില്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ആറാഴ്ചയ്ക്കിടെ രണ്ടാം തവണ ചൈനാ സന്ദര്‍ശനത്തിനു പുറപ്പെട്ടു. ഉച്ചയക്ക് ചൈനയിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ഷി ചിന്‍പിങുമായി ഇന്നു തന്നെ കൂടിക്കാഴ്ച നടത്തും. ചൈനീസ് നഗരമായ ക്വിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സuഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി പുറപ്പെട്ടത്. ദ്വിദിന ഉച്ചകോടിക്കിടെ മോഡി ആറു രാഷ്ട്രത്തലവന്‍മാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതുമായിരിക്കും മോഡി-ഷി കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചകള്‍. ചൈനീസ് നഗരമായ വുഹാന്‍ സിറ്റിയില്‍ ആറാഴ്ച മുമ്പ് മോഡി-ഷി അനൗപചാരിക കൂടിക്കാഴ്ച നടന്നിരുന്നു.
2001-ല്‍ രൂപീകരിച്ച എസ്.സി.ഒയില്‍ ചൈനയെ കൂടാതെ റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ അംഗ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയേയും ചൈനയേയും കഴിഞ്ഞ വര്‍ഷമാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ബെലാറസ്, മംഗോളിയ എന്നീ രാജ്യങ്ങള്‍ക്ക് നിരീക്ഷക പദവിയുമുണ്ട്.

Latest News