Sorry, you need to enable JavaScript to visit this website.

കോഴിക്കോട് മേയ്ത്രയിൽ സ്‌ട്രോക്ക് കെയർ സെന്റർ

പക്ഷാഘാത ചികിത്സക്കായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ സമഗ്ര പക്ഷാഘാത പരിചരണ കേന്ദ്രം  മേയ്ത്ര സ്‌ട്രോക്ക് കെയർ സെന്റർ ആരംഭിച്ചു. ന്യൂറോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അത്യാഹിത വിഭാഗം, കാത്ത് ലാബ്, റേഡിയോളജി വിഭാഗം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര ചികിത്സയാണ് സെന്ററിൽ ലഭ്യമാക്കുന്നത്. ലോകമെങ്ങും 25 വയസ്സു കഴിഞ്ഞവരിൽ നാലിലൊരാൾക്ക് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നുവെന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് പക്ഷാഘാതത്തിന് മാത്രമായി സമഗ്ര ചികിത്സ കേന്ദ്രം ആരംഭിച്ചത്. പക്ഷാഘാതം സംഭവിക്കുന്നവർക്ക് നിമിഷങ്ങൾ പോലും പാഴാക്കാതെ ആദ്യ മണിക്കൂറിൽ ഗോൾഡൻ അവർ മികച്ച പരിചരണം നൽകേണ്ടത് അനിവാര്യമാണ്. മരണത്തിൽ പോലും കലാശിക്കാൻ സാധ്യതയുള്ള സ്‌ട്രോക്ക് അവരുടെ ജീവിതത്തിൽ വരുത്തുന്ന ആഘാതം, ലഘൂകരിക്കാൻ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്. സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് പ്രശസ്ത പക്ഷാഘാത ചികിത്സകനും ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റുമായ ഡോ. ദീപ് പിള്ള നേതൃത്വം നൽകും. ഡോ. സച്ചിൻ സുരേഷ് ബാബു, ഡോ. കൃഷ്ണദാസ് എൻ.സി, ഡോ. പൂർണിമ നാരായണൻ തുടങ്ങിയ ന്യൂറോളജി ഡോക്ടർമാരുടെ സംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. 
അതിനൂതന സംവിധാനങ്ങളുള്ള 7 ഓപറേഷൻ തിയേറ്ററുകൾ, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങൾ, 3ടെസ്‌ല എംആർഐ മെഷിൻ, 128സ്ലൈസ് സിടി, ടെലിഐസിയുകൾ തുടങ്ങി ആതുരശുശ്രൂഷ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം മേയ്ത്രയിലുണ്ട്.

Latest News