Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൗദ്ധിക സ്വത്തവകാശം; സൗദിയിൽ 104 ഉദ്യോഗസ്ഥരെ നിയമിച്ചു

റിയാദ്-  ബൗദ്ധിക പ്രോപ്പർട്ടികൾക്കായുള്ള സൗദി അതോറിറ്റിയുടെ കീഴിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 104 ഉദ്യോഗസ്ഥരെ  നിയമിച്ചതായി അതോറിറ്റി വക്താവ് അറിയിച്ചു. ഇന്റർനാഷണൽ ഇന്റലക്ച്വൽ പ്രോപർട്ടി ഓർഗനൈസേഷനുമായി സഹകരിച്ച് നടത്തിയ വർക് ഷോപ്പുകളിൽ പങ്കെടുക്കുകയും  അന്താരാഷ്ട്ര  മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരീക്ഷകളിൽ വിജയികളാകുകയും  ചെയ്തവരെയാണ് പുതുതായി നിയമിച്ചിട്ടുള്ളത്. ബൗദ്ധിക പ്രോപർട്ടിയെ കുറിച്ച് അവബോധമുണ്ടാക്കുക, ബൗദ്ധിക പ്രോപർട്ടി സംരക്ഷിക്കുന്നതിനാവശ്യമായ പോളിസികൾ രൂപീകരിക്കുക, നിയമ ലംഘനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ത്രിതല പ്രോഗ്രാമുകളിലൂടെയാണ് പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടുകയെന്ന് ബൗദ്ധിക പ്രോപർട്ടികൾക്കായുള്ള സൗദി അതോറിറ്റിയുടെ ഡയറക്റ്റർ അബ്ദുൽ അസീസ് അൽസുവൈലിം പറഞ്ഞു. പ്രാഥമിക ഘട്ട സംരഭമെന്നോണം 69 സർക്കാർ ഡിപ്പാർട്ടുന്റുകളിൽ നിന്നുള്ള 76 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്   നടത്തിയ പ്രോഗ്രാം വഴി സർക്കാർ വകുപ്പുകളിൽ പത്തു ശതമാനം വരെ ബോധവൽക്കരണ നിലവാരം ഉയർത്താൻ സാധിച്ചതായി അലി സുവൈലിം പറഞ്ഞു.  നൂറുകണക്കിന് ലീഫ് ലെറ്റുകളും 57 ട്രെയ്‌നിംഗ് പ്രോഗ്രാമുകളും ഈ ഡിപ്പാർട്ടുമെന്റുകളിലെ ജോലിക്കാർക്കു വേണ്ടി നടത്തുകയുണ്ടായി. വിവിധ സർക്കാർ വകുപ്പുകളിൽ  ബൗദ്ധിക പ്രോപ്രർട്ടി അവകാശം സംരക്ഷിക്കുന്നതിനെ സംബന്ധിച്ചുള്ള അവബോധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ് പ്രത്യേകിച്ചും ശാസ്ത്രീയ ഗവേഷണ വകുപ്പുകളിലും സ്വകാര്യ വൽക്കരണ ഡിപ്പാർട്ടുമെന്റുകളിലുമെല്ലാം.
 

Latest News