ചാറ്റ്ജിപിടി സ്തംഭിച്ചു, എവിടേയും കിട്ടുന്നില്ല

ന്യൂദല്‍ഹി- ആഗോളതലത്തില്‍ ചാറ്റ്ജിപിടി സ്തംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഓപ്പണ്‍ ഐഐ, ചാറ്റ്ജിപിടി നിലച്ചതായി പരാതിപ്പെട്ടു. ചാറ്റ്ജിപിടി, ജിപിടി4 ഉപയോക്താക്കളില്‍നിന്ന് നൂറുകണക്കിന് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വെബ്‌സൈറ്റ് ഹെല്‍ത്ത് മോണിറ്റര്‍ ചെയ്യുന്ന ഡൗണ്‍ ഡിറ്റ്കടര്‍ അറിയിച്ചു.

പോരായ്മകള്‍ പരിഹരിച്ച് ജിപിടി4 പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് ഓപണ്‍എഐ ബോട്ടിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി പരാതികള്‍ പ്രവഹിച്ചത്.
പ്രവര്‍ത്തനരഹിതമാണെന്നും ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ഓപണ്‍എഐ പേജ് കാണിക്കുന്നത്.  
ചാറ്റ്ജിപിട് സോഫ്റ്റ് വെയറിന്റെ വിജയത്തെ തുടര്‍ന്ന് ഈ മാസാദ്യമാണ് ഏറ്റവും പുതിയ പതിപ്പായ ചാറ്റ്ജിപിടി പുറത്തിറക്കിയത്.

 

Latest News