Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്തിനാണിത്ര വെപ്രാളം; നര്‍ക്കോട്ടിക് ജിഹാദ് പറഞ്ഞ ബിഷപിനേയും വളഞ്ഞിട്ട് ആക്രമിച്ചു-വി.മുരളീധരന്‍

ന്യൂദല്‍ഹി-  ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
കോണ്‍ഗ്രസും സിപിഎമ്മും ഇത്ര അസ്വസ്ഥരാകുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.  കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിഷപ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ബിഷപ് നര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിച്ചു. കേരളത്തിലെ ബിഷപ്പുമാര്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചാല്‍ അവര്‍ ചാടി വീഴുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടു ബാങ്കുകളായി മാത്രമായാണ് കാണുന്നത്. അതാണ് ഇത്ര പരിഭ്രമമെന്നും മുരളീധരന്‍ പറഞ്ഞു.

ബിജെപിയെ പിന്തുണക്കാനേ പാടില്ല എന്ന നിലപാട് ശരിയല്ല. റബര്‍ വില കൂട്ടുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലാണ് െ്രെകസ്തവര്‍ ആക്രമിക്കപ്പെട്ടത്. മോഡി ന്യൂനപക്ഷ വിരുദ്ധനെന്ന കോണ്‍ഗ്രസ് പ്രചാരണം െ്രെകസ്തവര്‍ തള്ളിയതാ്. റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന മാര്‍ പാംപ്ലാനിയുടെ പ്രസ്താവനയാണ് വിവാദമായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News