ലണ്ടൻ- ബ്രിട്ടനിലെ ശതകോടീശ്വരൻ ആൽഫി ബെസ്റ്റ് ജൂനിയർ ഇസ്ലാം സ്വീകരിച്ചു. ആൽഫി ബെസ്റ്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആൽഫി ബെസ്റ്റ് എന്നറിയപ്പെടുന്ന ആൽഫ്രഡ് വില്യം ബെസ്റ്റ് മൊബൈൽ ഹോം പാർക്ക് കമ്പനിയായ വൈൽഡെക്രെസ്റ്റ് പാർക്കിന്റെ ചെയർമാനാണ്. ബ്രിട്ടീഷ് റൊമാനിച്ചലിലെ ഏറ്റവും വിജയകരമായ ബിസിനസ്സുകാരനായ ആൽഫിയെ 2019-ൽ, സൺഡേ ടൈംസ് യു.കെയിലെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2020-ൽ അദ്ദേഹം വാറൂം എന്ന കമ്പനി വാങ്ങി. 1990-ൽ ഒരു ഫോൺ ഷോപ്പിൽ ജോലി ചെയ്തു തുടങ്ങിയ ആൽഫി ബെസ്റ്റിന്റെത് അടിക്കടിയുള്ള വളർച്ച ആയിരുന്നു. 2015 മുതലാണ് അറിയപ്പെടുന്ന വ്യവസായി ആയി മാറിയത്.
ജീവിതത്തിൽ ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും സമാധാനം തേടിയുള്ള യാത്ര എത്തിയത് ഇസ്ലാമിലായിരുന്നുവെന്നും ആൽഫി ബെസ്റ്റ് വ്യക്തമാക്കുന്നു. അല്ലാഹു ഒരാളെ നേർമാർഗത്തിലാക്കാൻ തീരുമാനിച്ചാൽ ആർക്കും അത് തടയാനാവില്ല. ഒരാളെ ദുർമാർഗത്തിലാക്കാൻ തീരുമാനിച്ചാൽ ആർക്കും അയാളെ രക്ഷിക്കാനും കഴിയില്ലെന്ന ഖുർആനിലെ വാചകം തന്റെ ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എപ്പോഴും സമാധാനം നൽകുന്ന ഒരു വസ്തുവാനായുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. ഒരിക്കൽ ഒരു സുഹൃത്ത് തന്റെ മാതാവിന്റെ കൂടെ മോസ്‌കിലേക്ക് പോകുന്നത് കണ്ടു. അവർക്കൊപ്പം ഞാനും പോയി. പള്ളിയിലേക്ക് പ്രവേശിച്ച ആ നിമിഷം തനിക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടു. ഇതായിരുന്നു താൻ അന്വേഷിച്ചു നടന്നതെന്നാണ് ആ സമയത്ത് തോന്നി. തന്റെ ദേഹത്തെ ഓരോ രോമവും എന്തെന്നില്ലാത്ത അനുഭൂതിയാൽ എഴുന്നേറ്റുനിന്നു. ഇത്തരം അനുഭവം ജീവിതത്തിൽ ആദ്യത്തേത് ആയിരുന്നു. പിന്നെ പള്ളിയിൽ പോയി അദ്ദേഹം ഇമാമിനോട് ഖുർആൻ ആവശ്യപ്പെട്ടു. ഇമാം നൽകിയ പരിഭാഷ വായിച്ചു. ആദ്യം ഒന്നും മനസ്സിലായില്ല.
വീണ്ടുംവീണ്ടും വായിച്ചു. പിന്നീട് ഖുർആൻ എന്നോട് സംസാരിച്ചു തുടങ്ങി. ഖുർആന് മാത്രമേ തനിക്ക് വഴികാണിക്കാനുള്ളൂവെന്നും അൽഫ ബെസ്റ്റ് ജൂനിയർ വ്യക്തമാക്കുന്നു. മൊബൈൽ ഹോം പാർക്ക് മാഗ്‌നറ്റ് ആയ ആൽഫ്രഡ് വില്യം ബെസ്റ്റിന്റെ മകനാണ് ആൽഫി ജൂനിയർ.