പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ ഇന്ന് താല്‍ക്കാലികായി നിര്‍ത്തിവെച്ചു. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് വരെ സഭ നടത്താന്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണ് അതുകൊണ്ട് തന്നെ  സഭാ നടപടികളോട് സഹകരിക്കാന്‍ ആവില്ലെന്നും സതീശന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി 11 മണിക്ക്  കാര്യോപദേശക സമിതി ചേരുന്നുണ്ട്. സമിതിയില്‍  പ്രതിപക്ഷം തങ്ങളുടെ നിലപാട് ശക്തമായി തന്നെ അറിയിക്കും.

 

Latest News