തെരുവ് നായയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചു, പ്രതിക്ക് വേണ്ടി അന്വേഷണം

പട്‌ന-ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ തെരുവ് നായയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മാര്‍ച്ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ക്രൂരമായ പ്രവൃത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫുല്‍വാരി ഷെരീഫിലെ ഫൈസല്‍ കോളനിയിലാണ് സംഭവം.
കോളനിയില്‍ ഒരു നായയുമായി അജ്ഞാതന്‍ പരസ്യമായി പ്രകൃതിവിരുദ്ധ പ്രവൃത്തി ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതേ തുടര്‍ന്ന് സന്നദ്ധ സംഘടനയാണ് ഫുല്‍വാരി ഷെരീഫ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
പട്‌ന പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
ഐപിസി, ആനിമല്‍ ആക്റ്റ് എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഫുല്‍വാരി ഷെരീഫ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News