Sorry, you need to enable JavaScript to visit this website.

സമസ്ത ഇസ് ലാമിക് സെന്റർ അൽഹസ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

അബ്ദുസ്സലാം കടലുണ്ടി, അഹമ്മദ് ദാരിമി, ബഷീർ രാമനാട്ടുകര, ഹനീഫ ആറളം

ദമാം- സമസ്ത ഇസ് ലാമിക് സെന്റർ (എസ്.ഐ.സി) അൽഹസ സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ജാഫർ റോഡ് ഇസ്തിറാഹയിലെ  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന കൗൺസിൽ മീറ്റിൽ വെച്ചാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പ്രസിഡന്റ് അഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ച കൗൺസിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബു ജിർഫാസ് മൗലവി ഉദ്ഘാടനം ചെയ്തു. 
അബ്ദുറഹ് മാൻ ദാരിമി പ്രാർഥന നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ശംസുദ്ധീൻ വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു. അൽഹസ ജനറൽ സെക്രട്ടറി ബഷീർ രാമനാട്ടുകര കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വർക്കിംഗ് സെക്രട്ടറി ഇർഷാദ് ഫറോക്ക് വരവ് ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി നിസാർ വളമംഗലം (വാദിനൂർ ഉംറ സർവീസ്), സ്വദർ മുഅല്ലിം അബ്ദുറഹിമാൻ ദാരിമി (മദ്രസത്തു ജുവാസ), ഓഡിറ്റർ ശംസുദ്ധീൻ വടക്കാഞ്ചേരി (ഓഡിറ്റ്) റിപ്പോർട്ടുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: അബ്ദുസ്സലാം കടലുണ്ടി (ചെയർമാൻ), അഹമ്മദ് ദാരിമി (പ്രസിഡന്റ്), ബഷീർ രാമനാട്ടുകര (ജന. സെക്രട്ടറി), ഹനീഫ ആറളം (ട്രഷറർ). കൂടാതെ, വർക്കിംഗ് സെക്രട്ടറിമാരായി ഇർഷാദ് ഫറോക്ക്, ശംസുദ്ധീൻ വടക്കാഞ്ചേരി, അബ്ദുൽ നാസർ വേങ്ങര എന്നിവരും, ഓർഗനൈസിംഗ് സെക്രട്ടറിയായി നിസാർ വളമംഗലം, ജോയിന്റ് സെക്രട്ടറിയായി മുനീർ നീരോൽപ്പാലം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 
വൈസ് പ്രസിഡന്റുമാർ: സൈതലവി ഫൈസി, മുസ്തഫ കിലാബിയ്യ, സുബൈർ പഴയന്നൂർ. വൈസ് ചെയർമാന്മാർ: അബ്ദുസ്സലാം ഒറ്റപ്പാലം, നൗഫൽ ഫൈസി, മുനീർ വയനാട്. ഉപദേശക സമിതി മെമ്പർമാർ: സയ്യിദ് ഹബീബ് തങ്ങൾ, അബ്ദുൽ റഹ്മാൻ ദാരിമി, ബഷീർ വയനാട്, അബ്ദുൽ ജബ്ബാർ മുബാറസ്, ജമാൽ കടവല്ലൂർ, ഉസ്മാൻ അത്തോളി. സബ് വിംഗ് ചെയർമാൻ, കൺവീനർ: ശൗക്കത്ത് ഫൈസി, അയ്യൂബ് ബ്ലാത്തൂർ (ദഅവ), ആദിൽ വെള്ളില, സാദിഖ് (മദ്രസ), ഹാഫിള് ഷെരീഫ് മൗലവി, ബഷീർ വി.കെ (ടാലന്റ്), ഷെമീർ കൊടുവള്ളി, സുബൈർ തൃത്താല (വിഖായ), ഹാഷിം കണ്ണൂർ, മുജീബ് അങ്ങാടിപ്പുറം (മീഡിയ വിംഗ്), സിറാജുദ്ധീൻ വാടിക്കൽ, മുഹമ്മദ് റാഫി കുടക് (ഫാമിലി), അബ്ദുൽ ഹകീം, സജീർ മേലാക്കം (റിലീഫ്), ഹമീദ് മുബാറസ്, ഷാഫി അരീക്കോട് (സിയാറ, ടൂർ). 
ഈസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സയ്യിദ് ഹബീബ് തങ്ങൾ ആശംസയും സുബൈർ പഴയന്നൂർ നന്ദിയും പറഞ്ഞു. നാഷണൽ കമ്മിറ്റി ജന. സെക്രട്ടറി അബു ജിർഫാസ് മൗലവി (റിട്ടേണിംഗ് ഓഫീസർ), ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി മാഹീൻ വിഴിഞ്ഞം (നിരീക്ഷകൻ) എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

Latest News