Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യക്കാരിലും ഇത്ര ക്രൂരൻമാരോ; ദമാമിലെ ഇന്ത്യക്കാരന്റെ വധശിക്ഷ നൽകുന്ന പാഠം

കുറ്റകൃത്യങ്ങൾക്കും ക്രിമിനൽ പ്രവൃത്തികൾക്കും സൗദി അറേബ്യ ഒരിക്കലും ദയാവായ്പ് കാണിക്കാറില്ല. രാജ്യത്ത് ജീവിക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നതിനാൽ കുറ്റകൃത്യങ്ങളോട് ഒരിക്കലും പൊറുക്കാറില്ല. കഴിഞ്ഞ ദിവസം ദമാമിൽ ക്രൂരമായ കുറ്റകൃത്യം നടത്തിയ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കിയിരുന്നു. ഈ സഹചര്യത്തിൽ ദമാമിലെ സാമൂഹ്യപ്രവർത്തകരായ മഞ്ജുവും മഞ്ജു മണിക്കുട്ടനും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

കുറിപ്പ് വായിക്കാം:

സൗദിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ക്രിമിനൽ കേസിനെ പറ്റി കേൾക്കുന്നത്.  അതും ഒരു ഇന്ത്യക്കാരനിൽ നിന്നും. ഇന്ത്യക്കാരിലും ഇത്രയും ക്രൂരന്മാർ ഇവിടെ എത്തിയിട്ടുണ്ടോ. എനിക്ക് തോന്നുന്നത് ദമ്മാം സെൻട്രൽ ജയിലിൽ അടുത്ത കാലത്തെങ്ങും ഒരു തലവെട്ട് കേസ് ഉണ്ടായിട്ടില്ല. ഇപ്പോ അത് നടന്നിരിക്കുന്നു. തമിഴ്‌നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫിന്റെ വധശിക്ഷ ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കി. ഇന്ത്യൻസിന് ആകെ തന്നെ ലജ്ജാവഹമായ ഒരു കേസ് ആയിരുന്നു മുഹമ്മദ് അലിയുടേത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമം കാണിക്കുന്നവർക്ക് ശക്തമായ ഒരു താക്കീതാണ് ഈ വിധിയിലൂടെ പുറത്തു വന്നിട്ടുള്ളത്. നമ്മുടെ നാട്ടിലും കുട്ടികൾക്ക് മേലെയുള്ള പീഡനങ്ങൾക്ക് ഇതുപോലെ വിധി ഉണ്ടാവണം എന്നാണ് ആഗ്രഹം. ബധിരയും ഊമയും ആയ സ്വദേശി പെൺകുട്ടിയെ ഉപദ്രവിക്കുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ആറര വർഷമായി മുഹമ്മദ് അലി തടവിൽ ആയിരുന്നു. 
കുട്ടികളോട് മോശമായി പെരുമാറിയ മറ്റ് രണ്ട് കേസുകളിൽ ഈ മാസം മലയാളികൾക്ക് ആറു വർഷം വീതം തടവും പിഴയും ആണ്  വിധി വന്നിട്ടുള്ളത്. ഇന്ത്യൻ സ്‌കൂളിൽ ബസ് ഓടിച്ചു കൊണ്ടിരുന്ന ആൾക്കും തുഖ്ബായിൽ കടയിൽ വച്ച് ഉണ്ടായ സംഭവത്തിലും. കടയിൽ വരുന്ന കുട്ടികളോട് ഒരു കാരണവശാലും മോശമായി പെരുമാറാൻ പാടില്ല  അതുപോലെ തന്നെ സ്‌കൂളുകളിൽ കുട്ടികളെ കൊണ്ട് പോകുന്നവർ കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ല. അതുപോലെ തന്നെ ഒരിടങ്ങളിലും കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ലെന്നുള്ള ശക്തമായ താക്കീതാണ് ദമ്മാം കോടതി ഈ വിധികളിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. 
അനീതികൾക്കെതിരായ എല്ലാ ക്രിയാത്മക നടപടികളിലും നമുക്ക് ഇവിടുത്തെ നിയമ വ്യവസ്ഥയെ പിന്തുണക്കാം. അക്രമങ്ങൾക്കും അനീതികൾക്കും തെറ്റുകളിലേക്കും നിയമ ലംഘകരും ആകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വെറുതെ എന്തിനാണ് ജീവിതം പാഴാക്കി കളയുന്നത്. അതുകൊണ്ട് ശ്രദ്ധിക്കുക.
 

Latest News