റമദാന്‍ ഒന്ന് വ്യാഴാഴ്ചയാകുമെന്ന് ഗോളശാസ്ത്രജ്ഞന്‍

റിയാദ്- ഗോളശാസ്ത്ര കണക്കനുസരിച്ച് റമദാന്‍ ഒന്ന് വ്യാഴാഴ്ചയാകാനാണ് സാധ്യതെന്ന് പ്രിന്‍സ് സുല്‍ത്താന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കേന്ദ്രത്തിലെ ഗോളശാസ്ത്ര വിഭാഗം സൂപര്‍വൈസര്‍ ഡോ. അലി അല്‍ശുക്രി അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവുക പ്രയാസമാണ്. കാരണം ചന്ദ്രന്റെ ഉദയം രാത്രി 8.30നാണ്. സൂര്യാസ്തമയത്തിന് 9 മിനുട്ട് മുമ്പ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രന്‍ സൂര്യന് മുമ്പേ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവില്ല. ബുധനാഴ്ച വൈകുന്നേരം കാര്‍മേഘങ്ങളില്ലെങ്കില്‍ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താല്‍ വ്യാഴാഴ്ചയായിരിക്കും റമദാന്‍ ഒന്ന്. ഇത് ഗോളശാസ്ത്രപ്രകാരമുള്ള വീക്ഷണമാണെന്നും മതപരമായി മാസപ്പിറവി ദൃശ്യമാകുന്നതോടെയാണ് റമദാനിന് ആരംഭം കുറിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags

Latest News