Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജുമുഅ സമയത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; സി.സി.ടി.വിയും കൊണ്ടുപോയി

കവര്‍ച്ച നടന്ന ജ്വല്ലറിയില്‍ പോലീസ് പരിശോധന നടത്തുന്നു.

പഴയങ്ങാടി - ടൗണിലെ അല്‍ ഫാത്തിബി ജ്വല്ലറിയില്‍ ഇന്നലെ ജുമുഅ സമയത്ത് വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയും ജീവനക്കാരും കടപൂട്ടി ജുമുഅ നമസ്‌കാരത്തിനായി പോയ സമയത്താണ് ആസൂത്രിത കവര്‍ച്ച. ജനത്തിരക്കേറിയ ടൗണിലെ കടയുടെ മുന്‍വശത്തെ രണ്ടുപൂട്ടുകള്‍ തകര്‍ത്ത് ഷട്ടര്‍ ഉയര്‍ത്തിയശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സി.സി ടി.വി ക്യാമറ കേടുവരുത്തുകയും തൊട്ടടുത്തുള്ള ഫാന്‍സി കടയിലെ ക്യാമറ കര്‍ട്ടനിട്ട് മൂടുകയും ചെയ്തിരുന്നു. ജ്വല്ലറിയിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്തു. അഞ്ചുകിലോ സ്വര്‍ണാഭരണങ്ങള്‍ കടയിലുണ്ടായിരുന്നതായാണ് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. നമസ്‌കാരത്തിന് ശേഷം ജീവനക്കാര്‍ തിരികെയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
പഴയങ്ങാടി ബസ്സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാല്‍ ബസുകള്‍ മെയിന്‍ റോഡില്‍ കടകള്‍ക്ക് മുമ്പിലാണ് പാര്‍ക്ക് ചെയ്യാറുള്ളത്. ഇത് മുന്നില്‍ക്കണ്ട് നേരത്തെ ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയത്. കടയ്ക്കകത്ത് ഉണ്ടായിരുന്ന സി.സി ടി.വി സിസ്റ്റം മുഴുവന്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. 
തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാല്‍, പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂരില്‍നിന്ന് ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പോലീസ് നായയും എത്തി തെളിവെടുത്തു. കടയില്‍ മണം പിടിച്ച പോലീസ് നായ അല്‍പ്പം അകലെയുള്ള കുറ്റിക്കാട്ടില്‍ എത്തി തിരികെയെത്തി.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്തെത്തിയിരുന്നു.


 

Latest News