ആലുവയില്‍ രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

ആലുവ- ആലുവയിലെ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ആലുവ മാര്‍ക്കറ്റ് പാലത്തിന് താഴെ മെട്രോ തൂണ്‍ നമ്പര്‍ 26ന് എതിര്‍വശത്താണ് ഏകദേശം 35- 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 165- 168 സെന്റീമീറ്റര്‍ ഉയരവും കറുത്ത നിറവുമുള്ള ഇയാള്‍ക്ക് മെലിഞ്ഞ ശരീരമാണ്. നീലയില്‍ റോസ് നിറത്തിലുള്ള പുള്ളി ഷര്‍ട്ടും നീല മുണ്ടുമാണ് വേഷം. 

ആലുവ മണപ്പുറം ഹരിത വനത്തിന്റെ കടവിനോട് ചേര്‍ന്ന് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ 50- 55 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. 165- 168 സെന്റീ മീറ്റര്‍ ഉയരമുള്ള ഇയാള്‍ക്ക് കറുത്ത നിറവും മെലിഞ്ഞ ശരീരവുമാണ്. സ്വര്‍ണക്കരയുള്ള വെള്ള മുണ്ടാണ് വേഷം.

ഇരുവരുടേയും മൃതദേഹങ്ങള്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News