Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

യു ഡി എഫ് നേതൃത്വത്തിനെതിരെ ആര്‍.എസ്.പി, കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം :  യു ഡി എഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. യാതൊരു കൂടിയാലോചനകളും യു ഡി എഫില്‍ നടക്കുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ പോലും മുന്നണി യോഗം ചേരാറില്ലെന്നും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി കൂടിയായ ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 
ഇത്രയും വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടുകൂടി സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ യു ഡി എഫിന് കഴിയുന്നില്ല. മുന്നണിക്കുള്ളില്‍ ഗൗരവത്തില്‍ കൂടിയാലോചനകള്‍ നടക്കാത്തതാണ് പ്രശ്‌നം. ഇനിയെങ്കിലും കാര്യങ്ങള്‍ കുറേക്കൂടി ഗൗരവത്തിലെടുക്കാന്‍ മുന്നണി നേതൃത്വം  തയ്യാറാകണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.  എന്നാല്‍ മുന്നണിയിലെ പ്രശ്‌നങ്ങളെക്കുറിച്ച്  മാധ്യമ പ്രവര്‍ത്തകരോടല്ല പറയേണ്ടതെന്നും അത് മുന്നണി യോഗത്തില്‍ ഉന്നയിക്കണമെന്നും ഷിബു ബേബി ജോണിന്റെ വിമര്‍ശനത്തോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എല്ലാ മാസവും യു ഡി എഫ് യോഗം ചേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News