റിയാദ് ബസ് സർവീസ് തുടങ്ങി, ആഹ്ളാദത്തില്‍ യാത്രക്കാര്‍

റിയാദ്- ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റിയാദ് പട്ടണത്തിലൂടെ പൊതുഗതാഗത സംവിധാനമായ റിയാദ് ബസ് സര്‍വീസ് ഓടിത്തുടങ്ങുന്നതിന്‍റെ ആവേശത്തില്‍ യാത്രക്കാര്‍. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന നിലയിലാണ് സര്‍വീസ് വിഭാവനം ചെയ്തിട്ടുള്ളത്. ചുരുങ്ങിയ നിരക്കില്‍ കൂടുതല്‍ യാത്ര ലഭ്യമാകുന്ന തരത്തിലാണ് സര്‍വീസിന്‍റെ സംവിധാനം. 

റിയാദിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷൻ റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 633 സ്‌റ്റേഷനുകളിലൂടെയും സ്‌റ്റോപ്പിംഗ് പോയിന്റുകളിലൂടെയും 340ലധികം ബസുകൾ സർവീസ് നടത്തും. ആകെ 86 റൂട്ടുകളിലാണ് സർവീസ് നടത്തുക. അഞ്ചു ഘട്ടങ്ങളിലാണ് സർവീസ് മൊത്തം പൂർത്തിയാക്കുക. മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ മൊത്തം പദ്ധതി 1900 കിലോമീറ്ററാകും. ഇതോടെ ആകെ ബസുകളുടെ എണ്ണം 800 കവിയും. 2,900 സ്‌റ്റേഷനുകളിലൂടെ യാത്രക്കാർക്ക് സേവനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. 

 

'റിയാദ് ബസുകളിൽ' യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റിന്റെ വില 4 റിയാലാണ്. രണ്ടു മണിക്കൂർ യാത്ര ചെയ്യാനാണ് ഈ തുക. ബസുകൾ മാറിക്കയറാനും സാധിക്കും. ബസിൽ കയറിയത് മുതലാണ് സമയം കണക്കാക്കുക. കാർഡ് ലഭ്യമാകാൻ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
 

 

Latest News