സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു; ത്രില്ലടിച്ച് യൂറോപ്യന്‍ വനിത

റിയാദ് - യൂറോപ്യന്‍ യുവതിക്ക് റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു. ഫിന്‍ലന്റില്‍ നിന്നുള്ള ലോറക്കാണ് ലൈസന്‍സ് ലഭിച്ചത്. സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ യൂറോപ്യന്‍ വനിതയാണ് ലോറ. സ്വന്തം രാജ്യമായ ഫിന്‍ലന്റില്‍നിന്ന് ലഭിച്ച ലൈസന്‍സിനു പകരമാണ് ലോറക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചത്. 

പത്തു വര്‍ഷമായി ഇവര്‍ സൗദിയില്‍ നഴ്‌സായി ജോലി നോക്കുന്നു. താല്‍ക്കാലിക ജോലിക്ക് സൗദിയില്‍ എത്തിയ ഇവര്‍ പിന്നീട് സൗദി പൗരനെ വിവാഹം ചെയ്ത് സ്ഥിരതമാസമാക്കുകയായിരുന്നു. 

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതില്‍ ആഹ്ലാദം പങ്കുവെച്ചും അന്താരാഷ്ട്ര, വിദേശ ലൈസന്‍സുകള്‍ മാറ്റി സൗദി ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ വിശദമായി വിശദീകരിക്കുന്ന കുറിപ്പ് ലോറ  ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. 


 

Latest News