തീവ്രവാദത്തിന് ധനസഹായം, 19 പി.എഫ്.ഐ  നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

ന്യൂദല്‍ഹി-പി.എഫ്.ഐ തീവ്രവാദ ഫണ്ടിംഗ് കേസില്‍ 19 പേര്‍ക്കെതിരെ എന്‍.ഐ.എ അഞ്ചാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. പി.എഫ്.ഐയുടെ 12 ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം. സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. പി.എഫ്.ഐയുടെ 37 ബാങ്ക് അക്കൗണ്ടുകളും 19 വ്യക്തികളുടെ 40 അക്കൗണ്ടുകളും എന്‍.ഐ.എ മരവിപ്പിച്ചിട്ടുണ്ട്. ഇ.അബൂബക്കര്‍, പ്രൊഫ. പി.കോയ, ഒ.എം.എ.സലാം, ഇ.എം.അബ്ദുറഹ്മാന്‍, അനീസ് അഹമ്മദ്, അഫ്‌സര്‍ പാഷ, വി.പി.നസറുദ്ദീന്‍, മുഹമ്മദ് അലി ജിന്ന തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കുറ്റപത്രം.


 

Latest News