കേരളത്തിൽനിന്ന് ബി.ജെ.പിക്ക് എം.പി വേണോ? വോട്ടിന് ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

തലശ്ശേരി (കണ്ണൂർ) - കേരളത്തിൽനിന്ന് ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം പരിഹരിക്കാൻ ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. റബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയായി പ്രഖ്യാപിച്ചാൽ കുടിയേറ്റ ജനത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകസമൂഹം തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. 


 

Latest News