Sorry, you need to enable JavaScript to visit this website.

കുട്ടികൾക്കായി മലർവാടിയുടെ 'അഹ് ലൻ റമദാൻ' 

റിയാദ്- കുട്ടികൾക്കു വേണ്ടി മലർവാടി 'അഹ് ലൻ റമദാൻ' എന്ന പേരിൽ നോമ്പുകാല പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കുന്നു. നോമ്പിന്റെ ചൈതന്യം കരസ്ഥമാക്കുവാനും സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനുമാണ് റമദാൻ പ്രോജക്ട് ലക്ഷ്യമിടുന്നത്. 
വെൽക്കം റമദാൻ, റമദാൻ സ്‌കോർ ഷീറ്റ്, റമദാൻ നന്മമരം, കുട്ടികളുടെ ഇഫ്താർ, ഫാമിലി ക്വിസ് എന്നിവയാണ് കുട്ടികൾക്കായി നടത്തുന്ന പ്രധാനപരിപാടികളെന്ന് പ്രോഗ്രാം കൺവീനർ റൈജു മുത്തലിബ് പറഞ്ഞു. റമദാൻ 1 മുതൽ 30 വരെയാണ് കാലാവധി. വീട്ടിലും വ്യക്തിഗതവുമായി അനുഷ്ഠിക്കേണ്ട ജീവിത പെരുമാറ്റ മര്യാദകളും ആരാധനകളുമാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 
ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കാണ് പരിപാടി. മെയ് ആദ്യ വാരത്തിൽ മൂല്യനിർണയം നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. ഏരിയ തലത്തിൽ നൊമ്പതുറയും ഏപ്രിൽ 10ന് തിങ്കളാഴ്ച രാത്രി 9.30ന് ഫാമിലികൾക്കായി റമദാൻ ക്വിസ് പ്രോഗ്രാം ഓൺലൈനായും നടത്തുന്നതാണ്. ആദ്യ 5 സ്ഥാനക്കാർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റമദാനിന്റെ മുന്നോടിയായി മലർവാടി അംഗങ്ങൾക്ക് പ്രോജക്ടുകൾ ലഭ്യമാക്കുമെന്നും പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് മലർവാടി മെന്റർമാരുമായി ബന്ധപ്പെടാമെന്നും കോ-ഓർഡിനേറ്റർമാരായ നസീബ അബ്ദുസ്സലാം, നൈസി സജ്ജാദ് എന്നിവർ അറിയിച്ചു. 

Latest News