അമൃത് പാലിനെ പിടികൂടാനായില്ല, പോലീസ് ഇപ്പോഴും നെട്ടോട്ടത്തില്‍

ചണ്ഡിഗഡ്- ഖലിസ്ഥാന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിംഗിനെ (30) പിടികൂടിയില്ല. ഇയാളെ പിടികൂടാന്‍ പഞ്ചാബ് പോലീസിന്റെ ശ്രമം തുടരുന്നു. ശനിയാഴ്ച വൈകിട്ട് ജലന്ധറില്‍ അമൃത്പാലിനെ പോലീസ് നാടകീയമായി കീഴടക്കിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമൃത്പാലിന്റെ 78 അനുയായികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ആയുധങ്ങളും കണ്ടെടുത്തു. അമൃത്പാല്‍ സിംഗ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ച ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്. അമൃതസര്‍, ജലന്ധര്‍ എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.

 

 

Latest News