തീർഥാടകർക്കിടയിൽ കുട വിതരണം ചെയ്തു

വിശുദ്ധ ഹറമിൽ തീർഥാടകർക്ക് സൗജന്യമായി കുടകൾ വിതരണം ചെയ്യുന്നു.

മക്ക- വിശുദ്ധ കഅ്ബാലയത്തോടു ചേർന്ന തുറസ്സായ മതാഫിൽ ത്വവാഫ് കർമം നിർവഹിക്കുന്നതിനിടെ കടുത്ത വെയിലിൽനിന്ന് സംരക്ഷണം നേടാൻ തീർഥാടകർക്കിടയിൽ ഹറംകാര്യ വകുപ്പ് സൗജന്യമായി കുടകൾ വിതരണം ചെയ്തു. ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക, സന്നദ്ധപ്രവർത്തന വിഭാഗമാണ് കുടകൾ വിതരണം ചെയ്തത്. മതാഫിനു സമീപം വിവിധ സ്ഥലങ്ങളിൽ ഹറംകാര്യ വകുപ്പ് ജീവനക്കാർ തീർഥാടകർക്കിടയിൽ ആയിരക്കണക്കിന് കുടകൾ വിതരണം ചെയ്തു. 

Tags

Latest News