Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമായി

നജ്‌റാൻ-നാലുവർഷത്തെ ഇടവേളക്കുശേഷം നജ്‌റാനിൽനിന്നും രാജ്യാന്തര സർവീസിന് തുടക്കമായി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് ആണ് ഇന്ന് മുതൽ നജ്‌റാനിൽ നിന്നും സർവീസ് പുനരാരംഭിച്ചത്. നജ്‌റാനിൽനിന്ന് ആഴ്ചയിൽ നാലുവീതം സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാകുക. ഇന്ന് നജ്‌റാനിൽ പറന്നിറങ്ങിയ ഫ്‌ലൈ ദുബായിയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. നജ്‌റാനിൽ 2011-ലാണ് പുതിയ വിമാനതാവളം പ്രവർത്തനം തുടങ്ങിയത്. ദുബായിലേക്കും ഈജിപ്തിലേ കൈറോയിലേക്കും നജ്‌റാനിൽ നിന്നും സർവ്വീസ് നടത്തിയിരുന്നു. നാലു വർഷം മുമ്പ് ഹൂത്തി ആക്രമണത്തെ തുടർന്നാണ് വിമാനതാവളത്തിൽനിന്ന് രാജ്യാന്തര സർവീസുകൾ നിർത്തിയത്. നിലവിൽ റിയാദ് ,ജിദ്ദ, ദമാം എന്നിവടങ്ങളിലേക്ക് വിവിധ എയർലൈൻസുകൾ സർവീസ് നടത്തുന്നുണ്ട്. 

                       
 

Latest News