Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ലാഹോറില്‍ ഇംറാന്‍ഖാന്റെ വസതിയില്‍ പോലീസ് പ്രവേശിച്ചു

ഇംറാൻ ഖാൻ ഇസ്ലാബാദിലേക്ക് പുറപ്പെട്ട കാറിനു ചുറ്റും പാർട്ടി പ്രവർത്തകർ

ലാഹോര്‍- പാകിസ്ഥാനില്‍ മുന്‍പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ലാഹോറിലെ താമസസ്ഥലത്ത് പോലീസ് പ്രവേശിച്ചു. തലസ്ഥാനമായ ഇസ്ലാബാദിലെ കോടതിയില്‍ ഇംറാന്‍ ഖാന്‍ ഹാജരാകാനിരിക്കെയാണ് പോലീസിന്റെ നടപടിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇംറാന്‍ ഖാന്റെ കെട്ടിടത്തിനു പുറത്ത് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുശേഷമാണ് പോലീസ് അവിടെ പ്രവേശിച്ചിരിക്കുന്നത്. ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
വീട്ടില്‍ തന്റെ ഭാര്യയുണ്ടെന്ന് ഇംറാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. അറസ്റ്റിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ചതിനുശേഷമാണ് ഇംറാന്‍ ഖാന്‍ കോടതിയില്‍ ഹാജരാകുന്നത്.
കോടതിയില്‍ ഹാജരാകുന്നതിന് ലാഹോറിലെ വസതിയില്‍നിന്ന് ഇംറാന്‍ ഖാന്‍ പുറപ്പെടുമ്പോള്‍ വന്‍തോതില്‍ പ്രവര്‍ത്തകര്‍ ഗെയിറ്റിനു സമീപം തടിച്ചുകൂടിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News