ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശാവര്‍ക്കറായ ഭാര്യ പകര്‍ത്തി പ്രചരിപ്പിച്ചു

ഭുവനേശ്വര്‍- തന്റെ ബന്ധുവും ഗര്‍ഭിണിയുമായ യുവതിയെ ഭര്‍ത്താവ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ജഗനാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ പോകാന്‍ സഹായം തേടിയാണ് തന്റെ ബന്ധുവും ആശാ വര്‍ക്കറുമായ പദ്മ രുഞ്ജികര്‍ എന്ന സ്ത്രീയുടെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായിരുന്ന പദ്മയുടെ ഭര്‍ത്താവ് ലിലിയ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇത് കണ്ട പദ്മ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി നടന്ന കാര്യങ്ങള്‍ ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പദ്മ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ പീഡനത്തിനിരയായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പദ്മയെയും ഭര്‍ത്താവ് ലിലിയയെയും പോലീസ് അറസ്റ്റ് ചെയ്തത്.

 

 

Latest News