സ്വര്‍ണം പൊള്ളുന്നു, ചരിത്രത്തിലാദ്യമായി  കേരളത്തില്‍ പവന് 44,240 രൂപ 

കോഴിക്കോട്-കേരളത്തില്‍ കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലാദ്യമായാണ് ഒരു പവന്‍ സ്വര്‍ണത്തിന് 44000 കടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ദിവത്തേക്കാള്‍ 1200 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയാണ്.കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 150 രൂപ ഉയര്‍ന്ന് 5530 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ ഉയര്‍ന്ന് 4600ലെത്തി.സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ദ്ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 74 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
 

Latest News