കോഴിക്കോട്ട് തിരുമ്മല്‍  കേന്ദ്രത്തിന്റെ മറവില്‍  പെണ്‍വാണിഭം

കോഴിക്കോട്- നഗരത്തില്‍ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യത്തിന് സൗകര്യം ചെയ്തു കൊടുത്ത കേസില്‍ നാല് പേര്‍ പോലീസിന്റെ പിടിയിലായി. ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രം (സ്പാ) എന്ന ബോര്‍ഡും വെച്ചായിരുന്നു ഇടപാട്. പുതിയ ബസ് സ്റ്റാന്റിന് വിളിപ്പാടകലെ മേഖലാ ശാസ്ത്ര കേന്ദ്രത്തിനടുത്ത ബില്‍ഡിംഗിലെ രണ്ടാം നിലയിലാണ് നടക്കാവ് പോലീസ് റെയ്ഡ് നടത്തി നാല് പേരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരു സ്ത്രീയുമുണ്ട്. ഇവിടെ വാണിഭം നടക്കുന്നുണ്ടന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം നടത്തിയ ശേഷമാണ് റെയ്ഡ്. പെണ്‍വാണിഭ കേന്ദ്ര സംഘാടകന്‍ പെരിന്തല്‍മണ്ണ പുത്തന്‍ പീടിക സ്വദേശി മുഹമ്മദ് സ്വാലിഹ് (43), വാഴക്കാട് സ്വദേശി മുഹമ്മദ് (31), ചെലവൂര്‍ സ്വദേശി അജീഷ് (32) തമിഴുനാട് മേട്ടുപാളയം സ്വദേശിനി റാഫിയ (28) എന്നിവരാണ് പിടിയിലായത്. ഈ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്ന് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന കേന്ദ്രങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സചന. കൂടുതല്‍ പേര്‍ വൈകാതെ കസ്റ്റഡിയിലാവും. 
 

Latest News