Sorry, you need to enable JavaScript to visit this website.

24-ന് മുമ്പ് കെവൈസി വിവരങ്ങള്‍ നല്‍കാത്തവരുടെ  അക്കൗണ്ടുകള്‍ ഈ ബാങ്ക് മരവിപ്പിക്കും 

മുംബൈ-ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ കൈമാറിയില്ലെങ്കില്‍ സേവനങ്ങളില്‍ തടസം നേരിട്ടേക്കാമെന്ന് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ. 2023 മാര്‍ച്ച് 24-ന് മുന്‍പ് കെവൈസി വിവരങ്ങള്‍ പുതുക്കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. നടപടിയെക്കുറിച്ചുള്ള മുന്നറിയിപ്പ് എസ്എംഎസ് വഴി ബാങ്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. വിവിധ സേവനങ്ങള്‍ക്കായി കെവൈസി വിവരങ്ങള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്ക് സ്വീകരിക്കാറുണ്ട്. ഇത് ഒഴിവാക്കി ഒറ്റത്തവണ നല്‍കുന്ന സെന്‍ട്രല്‍ കെവൈസി നടപടിയാണ് ബാങ്ക് നടപ്പിലാക്കുന്നത്. കൂടാതെ കൈവൈസി വിവരങ്ങള്‍ പൂര്‍ണമായി കൈമാറി കഴിഞ്ഞാല്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ അടക്കം തുറക്കുന്നതിനോ ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നതിനോ സമാനമായ പ്രക്രിയയിലൂടെ വീണ്ടും കടന്നു പോകേണ്ടതില്ല.
മാര്‍ച്ച് 24ന് മുന്‍പ് കൈവൈസി പൂര്‍ത്തിയാകാത്ത അക്കൗണ്ട് ഉടമകള്‍ പിന്നീട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാല്‍ ഇത് വരെ കെവൈസി പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി ഭാവിയിലും സുഗമമായ സേവനങ്ങള്‍ ആസ്വദിക്കാനാണ് ബാങ്ക് നിര്‍ദേശിക്കുന്നത്.
 

Latest News