ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ; കോര്‍പ്പറേഷന്‍ 100 കോടി പിഴ അടയ്ക്കില്ല, നിയമ നടപടികളിലേക്ക്

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ 100 കോടി രൂപയുടെ  പിഴ അടയ്ക്കില്ലെന്ന്  കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയര്‍ പറഞ്ഞു.  ഹരിത ട്രൈബ്യൂണലിന്റെ വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. പിഴ തുക പ്ലാന്റിലെ തീപ്പിടിത്തം മുലം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനായി വിനിയോഗിക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നത്.  കൊച്ചി കോര്‍പ്പറേഷനെതിരെയും സംസ്ഥാന സര്‍ക്കാറിനെതിരെയും ഉത്തരവില്‍ രൂക്ഷ വിമര്‍ശനമുണ്ട്. തീപ്പിടിത്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറാണ് ഏറ്റെടുക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടാകുന്നതായും ട്രൈബ്യണല്‍ കുറ്റപ്പെടുത്തുന്നുണ്ട്.  

 

Latest News