പറഞ്ഞ് പറ്റിച്ചു, പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം : വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം ഇതില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പതിനേഴ്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കാട്ടാമ്പള്ളി സ്വദേശി അഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം ഇയാള്‍ ബെംഗളൂരുവിലേക്ക് മുങ്ങിയതായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമാണ് അഖിലിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്ന അഖില്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ഫെബ്രുവരി 25 ന് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി അഖിലിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീടാണ് അഖില്‍ പിന്‍മാറിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. 

 

Latest News