തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാരേറ്റിന് സമീപം പേടികുളം സ്വദേശി രാജേന്ദ്രനാണ് ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചയാളാണ് രാജേന്ദ്രന്‍. ശശികലയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്. 

 

Latest News