കല്‍പറ്റ-കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്നു ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. ഓടത്തോടിലെ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി-വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ഓട്ടോയില്‍ ഉണ്ടായിരുന്ന സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്