Sorry, you need to enable JavaScript to visit this website.

വട്ടപ്പാറയിൽ വീണ്ടും മരണക്കെണി; ഒഴിയാതെ ദുരന്തം

വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു

മലപ്പുറം- മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ദേശീയ പാതയിൽ വട്ടപ്പാറയിലെ സ്ഥിരം വളവ് എന്നും അപകടങ്ങൾക്ക് കുപ്രസിദ്ധമാണ്. എത്രയൊക്കെ മുൻകരുതൽ എടുത്താലും അപകടം ഒഴിയാറേയില്ല. ഇന്ന്(വെള്ളി)രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത് മൂന്നു പേർ. ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ ചാലക്കുടി കുണ്ടൂർ ചൂലക്കൽ വീട്ടിൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ(50),വെസ്റ്റ്ചാലക്കുടി വടക്കഞ്ചേരി വീട്ടിൽ ജോർജിന്റെ മകൻ അരുൺ(22),മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റാടി മേലുവീട്ടിൽ സേതുമാധവന്റെ മകൻ ശരത്ത്(23) എന്നിവരാണ് മരിച്ചത്. തമിഴ്്‌നാട്ടിൽ നിന്ന് സവാള കയറ്റി വരികയായിരുന്ന ലോറി,വട്ടപ്പാള വളവിൽ നിയന്ത്രണം നഷ്ടപ്പെടുകായിരുന്നു.ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഏറെകുറെ തകർന്നു.ലോറിക്കകത്തുണ്ടായിരുന്ന മൂന്നു പേരും മരിച്ചു.പോലീസും ഫയർഫോഴ്്‌സും സ്ഥലത്തെത്തി ഏറെ സമയമെടുത്താണ് ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്തത്.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചാലക്കുടി സ്വദേശിയായ വടക്കുംചേരി ജോർജിന്റെ ഉടമയിലുള്ള ലോറിയിൽ മണ്ണാർക്കാട് സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സേതുമാധവന് വേണ്ടിയാണ് സവാള തമിഴ്്‌നാട്ടിൽ നിന്ന് കൊണ്ടു വന്നിരുന്നത്. സേതുമാധവന്റെ മകൻ ശരത്തും അപകടത്തിൽ മരിച്ചു.
 

Latest News