എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍- കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ എളമരം കരീം സിപിഎം  സ്ഥനാര്‍ത്ഥിയാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് മുന്‍ മന്ത്രി കൂടിയായ കരീം. ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. യുഡിഎഫിനുള്ള ഒരു സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കിയിരുന്നു. ഇവരുടെ സ്ഥാനാര്‍ത്ഥിയേയും ഇന്നു പ്രഖ്യാപിക്കും.

Latest News