കോഴിക്കോട്-കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് സ്വര്‍ണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5380 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില 1600 രൂപ വര്‍ധിച്ച് 43,040 രൂപയില്‍ എത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തില്‍ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തില്‍ സ്വര്‍ണവില ഇതിന് മുന്‍പ് റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവന് സ്വര്‍ണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു. ആ കണക്കുകള്‍ എല്ലാം തകര്‍ത്താണ് ഇന്ന് സ്വര്‍ണവില 43000 കടന്ന് റെക്കോര്‍ഡില്‍ എത്തിയത്. അമേരിക്കയിലെ ബാങ്ക് തകര്‍ച്ച മുതല്‍ പല ഘടകങ്ങളും സ്വര്‍ണ വിലക്കയറ്റത്തിന് പിന്നിലുണ്ട്.