പാര്‍ട്ടി താക്കീത് ചെയ്ത കെ.മുരളീധരനെ പിന്തുണച്ചു കൊണ്ട് കോഴിക്കോട്ട് ഫ്‌ളക്‌സ് ബോര്‍ഡ്

കോഴിക്കോട് :  അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ താക്കീതിന് വിധേയനായ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ചു കൊണ്ട് കോഴിക്കോട്ട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ' നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു, ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ ' എന്നാണ് മുരളീധരന്റെ ചിത്രത്തിനൊപ്പം ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  പാര്‍ട്ടി നേതൃത്വത്തെ പൊതു വേദിയില്‍ വിമര്‍ശിച്ചതിന് കെ.മുരളീധരന് കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്‍ താക്കീത് നല്‍കിയിരുന്നു. തന്റെ സേവനം പാര്‍ട്ടിക്ക് വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നായിരുന്നു ഇതിനോടുള്ള മുരളീധരന്റെ പ്രതികരണം.

 

Latest News