കാഞ്ഞങ്ങാട്- സി.പി.എം പടന്ന കോണത്തുവയൽ ബ്രാഞ്ച് സെക്രട്ടറി എം. സുദർശനൻ (41) ട്രെയിൻ തട്ടി മരിച്ചു. ഹോസ്ദുർഗ് പോലീസ് പരിധിയിലെ ചിത്താരി റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ മാവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം എസ്.ഐ കെ. പി സതീഷ് ഇൻക്വസ്റ്റ് നടത്തി. കിനാത്തിൽ തോട്ടുകരയിലെ പരേതനായ എ. കെ നാരായണൻ ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ലീല, ചിത്ര, രജനി, നന്ദൻ, വിവേക്, പരേതനായ രമേശൻ.