ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം:  ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ച ശേഷം പതിനൊന്നുകാരനായ ബാലനെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ 40 വര്‍ഷം കഠിന തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.  ചിറയിന്‍കീഴ് അക്കോട്ട് വിള ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാലനെ(40)യാണ്   തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.  നിഷ്‌ക്കളങ്കനായ കുട്ടിയെ പീഡിപ്പിച്ച പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 2020ലാണ് സംഭവം നടന്നത്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നല്‍കി പ്രലോഭിപ്പിച്ചു കൊണ്ട് പോയി അണ്ടൂര്‍ സ്‌കൂളിനടുത്തുള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ വച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

 

Latest News