നാല്‍പത് വര്‍ഷത്തിന് ശേഷം  പൂമ്പാറ്റ തിരിച്ചെത്തി 

ചെക്ക്വഡ് സ്‌കിപ്പര്‍ എന്ന പൂമ്പാറ്റയെ  40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടില്‍ ധാരാളമായി കാണപ്പെട്ടിരുന്ന തവിട്ടും സ്വര്‍ണനിറവും ചേര്‍ന്ന ഇവയെ 1970കളില്‍ പെട്ടെന്ന് കാണാതാവുകയായിരുന്നു. വംശനാശമെന്ന് തന്നെ പറയാം. ഇംഗ്ലണ്ടിലെ പൈന്‍ മരക്കാടുകളോട് ചേര്‍ന്നായിരുന്നു ഇവ ജീവിച്ചിരുന്നത്. 1970ല്‍ മരങ്ങള്‍ വന്‍തോതില്‍ തഴച്ച് വളരാന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് പുല്ലും മറ്റും വെട്ടി വെടിപ്പാക്കി. അതോടെ ചെക്ക്വഡ് സ്‌കിപ്പറിന്റെ ലാര്‍വകള്‍ക്ക് തിന്നാനുള്ള പ്രത്യേക തരം പുല്ലുകളും ഇല്ലാതായി. കൊനിഫര്‍ മരങ്ങള്‍ വന്‍തോതില്‍ വളര്‍ന്നതും ഇവയ്ക്കു തിരിച്ചടിയായി.
അടുത്തിടെ ഇവ തിരികെയെത്താന്‍ കാരണമായതാകട്ടെ ബാക്ക് ഫ്രം ദ് ബ്രിങ്ക്' എന്ന പേരില്‍ പരിസ്ഥിതി സ്‌നേഹികള്‍ നടത്തിയ പദ്ധതിയാണ്.  റോക്കിംഗാ കാടുകളില്‍ ചെക്ക്വഡ് സ്‌കിപ്പറുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേകതരം മരങ്ങള്‍ വച്ചു പിടിപ്പിച്ചു. ഇവയുടെ ലാര്‍വയ്ക്കു മതിയാവോളം തിന്നുതീര്‍ക്കാന്‍ പ്രത്യേക ഇനം പുല്ലും വളര്‍ത്തി. അങ്ങനെ ഇവ ഇംഗ്ലണ്ടിലേക്ക് പറന്നെത്തി.

Latest News