എല്ലാ വര്‍ഷവും ഗര്‍ഭിണി, 28 വയസ്സായപ്പോള്‍ ഒമ്പത് കുട്ടികള്‍; വൈറലായി കോറയുടെ കഥ

ലാസ് വെഗാസ്- ഇരുപത്തെട്ട് വയസ്സയാപ്പോഴേക്കും ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിയുടെ കഥ കൗതുകമുയര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. അമ്മയാകാന്‍ വിധിക്കപ്പെട്ടവളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോറ ഡ്യൂക്ക് 2001 ല്‍ പതിനാഴാം വയസ്സിലാണ് ആദ്യം ഗര്‍ഭിണിയായത്.  അവസാനത്തെ കുട്ടി 2012 ല്‍ ജനിച്ചു.
ഇപ്പോള്‍ 39 വയസ്സുള്ള കോറ തന്റെ ഒമ്പത് കുട്ടികളോടും പങ്കാളിയായ ആന്ദ്രെ ഡ്യൂക്കിനുമൊപ്പം നെവാഡയിലെ ലാസ് വെഗാസിലാണ് താമസം. കോറയും ആന്ദ്രേയും 23 വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്നുവെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.   ഒമ്പത് കുട്ടികളുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും അമ്മയാകാന്‍ വിധിക്കപ്പെട്ടവളാണെന്നും കോറ പറഞ്ഞു.
ആദ്യത്തെ കുട്ടിയായ ഏലിജയ്ക്ക് 21 വയസ്സായി. തുടര്‍ന്ന് ജനിച്ച ഷീനയ്ക്ക് 20 വയസ്സ്.  ജാന്‍ (17), കെയ്‌റോ (15), സയ്യ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നിവരാണ് മറ്റുകുട്ടികള്‍. 2004ല്‍ ജനിച്ച മകള്‍ യൂന ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മരിച്ചുപോയി. സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം മൂലമായിരുന്നു മരണം.
തിയറ്റര്‍ ക്ലാസില്‍ പരസ്പരം കണ്ടുമുട്ടിയ ഹൈസ്‌കൂള്‍ പ്രണയിനികളാണ് കോറ ഡ്യൂക്കും ആന്ദ്രെ ഡ്യൂക്കും. ചെറുപ്പമായിരുന്നെങ്കിലും ആദ്യ ഗര്‍ഭം പ്ലാന്‍  ചെയ്തതു തന്നെയാണെന്ന് ഇരുവരും പറയുന്നു.
ഗര്‍ഭധാരണത്തിന് ഇടവേള വേണമെന്ന കാര്യം ശ്രദ്ധിച്ചില്ല. ചെറുപ്പമാണെങ്കിലും തുടര്‍ച്ചയായി ഗര്‍ഭം ധരിച്ചത് ശരീരത്തെ ബാധിച്ചു. ഇടക്കിടെ അസുഖം വരും.  വീട്ടുകാര്‍ക്ക് ട്രോളുകള്‍ നേരിടേണ്ടിവന്നുവെന്നും കോറ പറയുന്നു. താജ് ജനിച്ചതിനുശേഷം ഇനിയും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍  വന്ധ്യംകരണ ശസ്ത്രിക്രിയ നടത്തിയെന്നും കോറ ഡ്യൂക്ക് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News