ഇന്ത്യയിൽ സ്മാർട്ട് ഫോണുകൾക്ക് പുതിയ നിബന്ധന വരുന്നു

ഇന്ത്യയിൽ മൊബൈൽ ഫോണുകളിൽ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. സ്മാർട്ട് ഫോൺ വിപണിയിൽ പുതിയ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. പ്രധാന അപ്‌ഡേറ്റുകൾ മുൻകൂട്ടി പരിശോധിക്കണമെന്ന വ്യവസ്ഥ കൂടി സർക്കാർ മുന്നോട്ടുവെക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. പുതിയ ചട്ടങ്ങൾ സംസങ്, ഷവോമി, ആപ്പിൾ ഫോണുകളെ പ്രധാനമായും ബാധിക്കും. പുതിയ ഫോണുകൾ വിപണിയിലിറക്കുമ്പോഴാണ് കമ്പനികൾക്ക് ഇത് തിരിച്ചടിയാകുക.

Latest News