Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ നമ്പറിനു പകരം യൂസർനെയിം 

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുന്നു. ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലെ ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റെന്ന് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കുന്ന വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. 
പുതിയ അപ്‌ഡേറ്റിന് ശേഷം, ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് സന്ദേശം ലഭിച്ചാൽ ഫോൺ നമ്പറുകൾക്ക് പകരം യൂസർ നെയിം കാണാൻ കഴിയും. പുതിയ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റർമാർക്കായി ലഭ്യമാണെന്നാണ് റിപ്പോർട്ട്.

Latest News