Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ തീവണ്ടികളും ആഡംബരമാകുന്നു; പുതിയ സർവീസിന് കരാർ

റിയാദ് - വിനോദ സഞ്ചാര വ്യവസായ മേഖലയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പെന്നോണം മധ്യപൗരസ്ത്യദേശത്ത് ആദ്യമായി സൗദിയിൽ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യ റെയിൽവെയ്‌സും ഇറ്റലിയിലെ ആഴ്‌സണൽ ഗ്രൂപ്പും ഒപ്പുവെച്ചു. സൗദിയിൽ ടൂറിസം മേഖലയെ സമ്പന്നമാക്കാനും വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്ക് പുതിയ യാത്രാ ഓപ്ഷനുകൾ നൽകാനുമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് വ്യക്തമാക്കി.
ട്രെയിനുകൾ പ്രവർത്തിപ്പിക്കൽ, ലഭ്യമാക്കൽ, പവർ സപ്ലൈ, സപ്ലയർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ്, ക്ലീനിംഗ്, മെയിന്റനൻസ്, സുരക്ഷ, ഇന്ധനം എന്നിവയും ട്രെയിനുകൾക്കകത്തെ ഹോസ്പിറ്റാലിറ്റി സേവനങ്ങളും അടക്കം ട്രെയിൻ സർവീസ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലകളും സൗദി അറേബ്യ റെയിൽവെയ്‌സ് വഹിക്കും. ട്രെയിൻ കോച്ചുകളുടെ നിർമാണം, പദ്ധതി വിപണനം, വിവര സാങ്കേതിക സംവിധാനങ്ങൾ, ഹോസ്പിറ്റാലിറ്റി-റിസർവേഷൻ സേവനങ്ങൾ, റൂട്ട് നിർണയിക്കൽ എന്നിവ അടക്കം ഉദ്ഘാടനത്തിനു മുമ്പുള്ള മുഴുവൻ സേവനങ്ങളുടെയും ചുമതല ആഴ്‌സണൽ ഗ്രൂപ്പും വഹിക്കും. 
ഡ്രീം ഓഫ് ദി ഡിസേർട്ട് എന്ന പേരിലാണ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക. സൗദിയിലെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്കും സന്ദർശകർക്കും സൗദി നിവാസികൾക്കും പുതിയ ട്രെയിൻ സർവീസുകൾ അവസരമൊരുക്കും. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ദേശീയ വിനോദ സഞ്ചാര ലക്ഷ്യങ്ങളെ പിന്തുണക്കാനും സൗദി അറേബ്യ റെയിൽവെയ്‌സ് സേവനങ്ങളിൽ പുതിയ ടൂറിസ്റ്റ്, വിനോദ ഓപ്ഷനുകൾ നൽകാനും ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ സൗദി അറേബ്യ റെയിൽവെയ്‌സ് ലക്ഷ്യമിടുന്നു. 

Latest News